
നിന്‍ ഓര്‍മ്മകള്‍
എന്‍ മിഴികളില്‍ നിന്നൊഴുകുന്നു കണ്ണുനീര്‍
എന്‍ അധരങ്ങളില്‍ നിന്നകലുന്നു പുഞ്ചിരി
ഇന്നു നിന്നെ കുറിച്ചോര്‍ക്കുന്ന നിമിഷം
നിന്‍ സ്മരണകള്‍ എന്നില്‍ മിഴിനീര്‍ വീഴിച്ചു...
അകലം എന്നുളതെന്‍ മനസിന്റെ തോന്നല്‍
നിന്നെ കുറിച്ചോര്‍ക്കുമ്പോള്‍ എന്‍ മനം
ചെന്നെത്തുന്നു നീ എത്ര വിദൂരങ്ങളിലാണെങ്കിലും
ഒഴുകിഎത്തുന്നു നിന്‍ സ്മരണകള്‍ എന്നില്‍........
തിരികെയെത്തി നിന്‍ വിരിമാറില്‍ വിഹരിക്കുവാന്‍
നിന്‍ ആകാശ നീലിമയില്‍ നോക്കി നില്ക്കാന്‍
ഹരിതകപച്ചയാം വയല്‍ വരമ്പിലൂടെ നടക്കുവാന്‍
വീണ്ടും ആ ബാല്യത്തിലേക്ക് തിരികെ നടക്കുവാന്‍
എന്‍ മനം എന്തിനെന്നിലാതെ തുടിക്കുന്നു.......
തോരാത്ത മഴയില്‍ സ്വയമേ മറന്നു എന്‍
സ്വപ്നങ്ങള്‍ക്ക് സ്വര്‍ണ ചിറകുകള്‍ നല്കാന്‍
തോരുന്ന നേരത്ത് ആകാശ നീലിമയില്‍
ഉയരുന്ന മഴവില്ലുനോക്കി
അതില്‍ വിരിയുന്ന വര്‍ണ്ണങ്ങള്‍ കൊണ്ട്
ഇന്നെന്‍ സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കാന്‍
വീണ്ടും എനിക്കാ ഭാര്‍ഗ്ഗവക്ഷേത്രത്തിലേക്ക്
മടങ്ങുവാന്‍ മനം കൊതിക്കുന്നു വെറുതെ
അകലെ ഇ എഴാംകടലിനു ഇക്കരെഎങ്കിലും
നിന്നിലേക്ക് തിരികെ നടക്കുവാന്‍
നിന്‍ ഓര്‍മകളെ വെട്ടിപിടിക്കുവാന്‍
തിരികെ ഞാനും യാത്രയാകുന്നു.....
കാത്തിരുന്നു കാലം കഴിച്ചു ഞാന്‍
നിനിലേക്ക് മടങ്ങുവാന്‍
നിന്‍ ഓര്‍മയില്‍ ഓടികളിക്കുവാന്‍
തിരിച്ചു പോക്കുകള്‍ എന്നും സുഗമുള്ളതയിരുന്നു
എന്‍ ഓര്‍മയിലേക്കും!!
എന്‍ നാടിന്‍ നന്മയിലേക്കും!!......

