Saturday, 24 March 2012

നിന്‍ ഓര്‍മ്മകള്‍


നിന്‍ ഓര്‍മ്മകള്‍


എന്‍ മിഴികളില്‍ നിന്നൊഴുകുന്നു കണ്ണുനീര്‍

എന്‍ അധരങ്ങളില്‍ നിന്നകലുന്നു പുഞ്ചിരി

ഇന്നു നിന്നെ കുറിച്ചോര്‍ക്കുന്ന നിമിഷം

നിന്‍ സ്മരണകള്‍ എന്നില്‍ മിഴിനീര്‍ വീഴിച്ചു...

അകലം എന്നുളതെന്‍ മനസിന്റെ തോന്നല്‍

നിന്നെ കുറിച്ചോര്‍ക്കുമ്പോള്‍ എന്‍ മനം

ചെന്നെത്തുന്നു നീ എത്ര വിദൂരങ്ങളിലാണെങ്കിലും

ഒഴുകിഎത്തുന്നു നിന്‍ സ്മരണകള്‍ എന്നില്‍........

തിരികെയെത്തി നിന്‍ വിരിമാറില്‍ വിഹരിക്കുവാന്‍

നിന്‍ ആകാശ നീലിമയില്‍ നോക്കി നില്ക്കാന്‍

ഹരിതകപച്ചയാം വയല്‍ വരമ്പിലൂടെ നടക്കുവാന്‍

വീണ്ടും ആ ബാല്യത്തിലേക്ക് തിരികെ നടക്കുവാന്‍

എന്‍ മനം എന്തിനെന്നിലാതെ തുടിക്കുന്നു.......

തോരാത്ത മഴയില്‍ സ്വയമേ മറന്നു എന്‍

സ്വപ്നങ്ങള്‍ക്ക് സ്വര്‍ണ ചിറകുകള്‍ നല്കാന്‍

തോരുന്ന നേരത്ത് ആകാശ നീലിമയില്‍

ഉയരുന്ന മഴവില്ലുനോക്കി

അതില്‍ വിരിയുന്ന വര്‍ണ്ണങ്ങള്‍ കൊണ്ട്

ഇന്നെന്‍ സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കാന്‍

വീണ്ടും എനിക്കാ ഭാര്‍ഗ്ഗവക്ഷേത്രത്തിലേക്ക്

മടങ്ങുവാന്‍ മനം കൊതിക്കുന്നു വെറുതെ

അകലെ ഇ എഴാംകടലിനു ഇക്കരെഎങ്കിലും

നിന്നിലേക്ക് തിരികെ നടക്കുവാന്‍

നിന്‍ ഓര്‍മകളെ വെട്ടിപിടിക്കുവാന്‍

തിരികെ ഞാനും യാത്രയാകുന്നു.....

കാത്തിരുന്നു കാലം കഴിച്ചു ഞാന്‍

നിനിലേക്ക് മടങ്ങുവാന്‍

നിന്‍ ഓര്‍മയില്‍ ഓടികളിക്കുവാന്‍

തിരിച്ചു പോക്കുകള്‍ എന്നും സുഗമുള്ളതയിരുന്നു

എന്‍ ഓര്‍മയിലേക്കും!!

എന്‍ നാടിന്‍ നന്മയിലേക്കും!!......


Sunday, 19 February 2012


കാത്തുനില്‍പ്പുകള്‍

എന്‍ ഓര്‍മയിലെ ബാല്യത്തില്‍ വിളിക്കാതെ വന്നു നി

എന്‍ സ്വപ്നങ്ങള്‍ വാരിയെങ്ങോ പോയ്‌ മറഞ്ഞു.

അന്നു നീ എന്നില്‍നിന്നടര്‍ത്തിമാറ്റിയതെന്‍

സ്വപ്നങ്ങളിലേക്കുള്ള കാല്‍വയ്പ്പുകളായിരുന്നു.

ബാല്യം കഴിഞ്ഞൊരിയവ്വനത്തില്‍

നിന്‍ കലോച്ചകെള്‍ക്കുവാന്‍ കാതോര്‍ത്തു ഞാന്‍

ഇ വഴിത്താരയില്‍ കാത്തിരുന്നു.

എന്റെ സ്വപ്നങ്ങള്‍ എല്ലാം നിന്നിലര്‍പ്പിച്ചും

സ്വയമേ നിന്നിലലിയുവാന്‍ മാത്രമായും

നിന്‍ വരവിനായ്‌ കാത്തുനില്‍ക്കുകയാണ്‌ ഞാന്‍....,

മരണമേ നിയെന്നുമൊരു കിട്ടാമരീചികയായി

എന്‍ വിധിയില്‍ ഇന്നും വിഹരിക്കുന്നുവോ!!


വരള്‍ച്ച

വരളുവാന്‍ അറിയാതെ എങ്കിലും

സ്വയമേ വരണ്ടുണങ്ങിയ നദിപോല്‍

എന്‍ മനവും വരളുവന്‍ തുടങ്ങിയെന്നോ!!

നിന്‍ ഓര്‍മയില്‍ നിന്നും അകന്നുവെന്നോ?

നിന്‍ മിഴികള്‍തന്‍ വീക്ഷണകോണില്‍നിന്നും

ഒരു ചെറു മെഴുതിരി നാളം പോലെയിന്നെന്‍

സ്മ്രതികള്‍ തനിയെ അണഞ്ഞുവെന്നോ!!?

ചെറു കാറ്റില്‍ ഉലയുന്ന ചില്ലയില്‍

അറിയാതെ ഉഴലുന്ന ചെറു പഞ്ചരത്തില്‍

ഒരു കൊച്ചുകുയിലായ് ഞാന്‍ തേങ്ങി നിന്നു

നിന്‍ ഓര്‍മയില്‍നിന്നകന്നുനിന്നു.




Friday, 21 January 2011

നിറമുള്ള സ്വപ്നങ്ങള്‍



നിറമുള്ള സ്വപ്നങ്ങള്‍കൊണ്ട് ഞാനെന്‍......

മനസുനിറയെ പടുത്തുയര്‍ത്തിയ മാളികമേല്‍ ഇരുന്നു.....

നിന്നെ മാത്രം ഉറ്റുനോക്കികൊന്ടെയിരിക്കുന്നു.

എന്‍റെ സ്വപ്നങ്ങളെ വര്‍ണ്ണാഭമാക്കുവാന്‍.....

നിന്‍ സാമിപ്യം അനിവാര്യമായിരിക്കവെ

നിയെന്നില്‍ നിന്നും മറഞ്ഞിരിക്കുന്നുവോ.?

മറഞ്ഞകലുന്ന നീലമേഘങ്ങളില്‍ കാണുന്നു നിന്‍ മുഖം....

വീശിയടുക്കുന്ന മന്ദമാരുതനിലും അറിയുന്നു നിന്‍ ഗന്ധം.

ഇ കൊച്ചു നിദ്രയില്‍ നിന്നു ഞാന്‍

ഉണരാതെ നിനക്കായ്‌ കാത്തുനില്‍ക്കുന്നു

ആരോ എന്നെ മാടിവിളിക്കുന്നു ഉണരുവനായ്‌

സുപ്രഭാതം മൂളികെണ്ട് പറവകളും...

എങ്കിലും ഉണരാതെ നിനക്കായ്‌

ഞാനെന്‍ സ്വപ്നലോകത്ത് കാത്തുനില്‍ക്കുന്നു

ഇനിയും എനിക്കെന്‍ സ്വപങ്ങളെ

കെട്ടിപിടിച്ചുണരാതിരികുവാന്‍

ആവില്ലെന്നും ഞാന്‍ തിരിച്ചറിയുന്നു

ഉണരുന്നനേരം നിയെന്‍ മിഴികള്‍ക്കു കീഴില്‍

ഒരു ശലഭമയ് പാറിനടക്കുന്നതു കാണുന്നു ..!



Sunday, 9 January 2011


താലി


ഒരു നേര്‍ത്ത ചരടിനാല്‍ നിന്‍ മനസു കോര്‍ത്തു ഞാന്‍

ഹൃദയങ്ങളെ തമ്മില്‍ ഇണ ചേര്‍ത്തു....!!

കരളില്‍ മോഹത്തിന്‍ കവിത ഞാന്‍ തീര്‍ത്തു

നിന്‍ മെയ്യും പകുത്തെടുത്തു..!!

ഇതു കാലം തീര്‍ത്ത ഒരു ചെറു ചരട്....

ഞാന്‍ നിനക്കായ്‌ കരുതിവെച്ചതാത്

നിന്നെ, എന്നോട് ചേര്‍ക്കാന്‍...!!

എന്‍റെ സ്വപ്നങ്ങളാല്‍ പടുത്തുയര്‍ത്തിയ

ഒരു കൊച്ചു സ്വര്‍ഗത്തിലേക്കുള്ള യാത്രയാണ് ഇനി...!


ഈ കൊച്ചു ചരടിനാല്‍ നിന്‍....

ഗളമതില്‍ തീര്‍ത്തൊരാ ബന്ധനം.....

നിന്‍ മനസിനു കുറുകെയായിരുന്നുവോ..?


Tuesday, 27 April 2010


എന്‍ മനസ്സ്

എന്റെ മനസ്സാകും വീണ മീട്ടുവാനായി ...

സപ്തസ്വരങ്ങളായി നീ വന്നു...

ഒരിക്കലും നിലക്കാത്ത ഒരു സംഗീതമായി നീ

എന്‍ കാതുകളില്‍ അലയടിക്കവേ

ഞാന്‍ അറിഞ്ഞില്ല , അന്ന് നീയെന്‍

ആത്മാവിന്‍ ശിഖി രത്തില്‍ കൂടുകൂട്ടുകയായിരുന്നുവെന്ന്...!

പിന്നെ എന്നോ ഞാനറിയാതെ നിന്‍ ഗാനം

എന്നില്‍ നിന്നും അകന്നുപോയി.

ഓര്‍മയില്‍ ഇന്നും നിന്‍

മധുരമാം ഗാനം എന്നില്‍ അലയടിക്കുന്നു..

ആത്മാവില്‍ പതിയുന്ന രാഗങ്ങള്‍

മായുമോ മനുഷ്യന്‍ മരിക്കുവോളം ..!

ഓര്‍ത്തെടുക്കുന്ന ഓരോ നിമിഷവും

നീ മാത്രമായിരുന്നു ഹൃദയത്തില്‍ ..

നിന്‍ സ്വരമെന്നില്‍ പതിഞ്ഞനാള്‍മുതല്‍

നിനക്കായ്‌ ഞാന്‍ കാത്തിരിക്കുന്നു ..!

വീണ്ടുമാ ഗാനം കേള്‍ക്കാന്‍ കൊതിച്ചിരിക്കുന്നു..!

ഒരു കുയിലായി നീ എന്റെ അരികില്‍ വരില്ലേ ...?