Tuesday, 27 April 2010


എന്‍ മനസ്സ്

എന്റെ മനസ്സാകും വീണ മീട്ടുവാനായി ...

സപ്തസ്വരങ്ങളായി നീ വന്നു...

ഒരിക്കലും നിലക്കാത്ത ഒരു സംഗീതമായി നീ

എന്‍ കാതുകളില്‍ അലയടിക്കവേ

ഞാന്‍ അറിഞ്ഞില്ല , അന്ന് നീയെന്‍

ആത്മാവിന്‍ ശിഖി രത്തില്‍ കൂടുകൂട്ടുകയായിരുന്നുവെന്ന്...!

പിന്നെ എന്നോ ഞാനറിയാതെ നിന്‍ ഗാനം

എന്നില്‍ നിന്നും അകന്നുപോയി.

ഓര്‍മയില്‍ ഇന്നും നിന്‍

മധുരമാം ഗാനം എന്നില്‍ അലയടിക്കുന്നു..

ആത്മാവില്‍ പതിയുന്ന രാഗങ്ങള്‍

മായുമോ മനുഷ്യന്‍ മരിക്കുവോളം ..!

ഓര്‍ത്തെടുക്കുന്ന ഓരോ നിമിഷവും

നീ മാത്രമായിരുന്നു ഹൃദയത്തില്‍ ..

നിന്‍ സ്വരമെന്നില്‍ പതിഞ്ഞനാള്‍മുതല്‍

നിനക്കായ്‌ ഞാന്‍ കാത്തിരിക്കുന്നു ..!

വീണ്ടുമാ ഗാനം കേള്‍ക്കാന്‍ കൊതിച്ചിരിക്കുന്നു..!

ഒരു കുയിലായി നീ എന്റെ അരികില്‍ വരില്ലേ ...?

No comments:

Post a Comment